Announcements



Latest News

PD Teacher Adjustment Transfer list

11/14/13

PD Teacher Adjustment Transfer list 2013 November

[ read more .. ]

 

പാഠ്യ പദ്ധതി പരിഷ്‌കരണം ശില്‍പശാല

09/29/13

മലപ്പുറം : പാഠ്യ പദ്ധതി പരിഷ്‌കരണം എന്തിന്? ശില്‍പശാല പ്രൊ.എം എ ഖാദര്‍ ഉദ്ഘാടനം ചെയ്യുന്നു.

 

[ read more .. ]

 

കലക്ട്രേറ്റ് മാര്‍ച്ച് ജൂലൈ 6

07/7/13

മലപ്പുറം: പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, അധ്യാപകര്‍ വിദ്യാര്‍ഥി അനുപാതം 1:30 ആക്കുക, ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെഎസ്ടിഎ നേതൃത്വത്തില്‍ അധ്യാപകര്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. എം.എസ്.പി.ക്കു സമീപത്തുനിന്ന് തുടങ്ങിയ മാര്‍ച്ച് കലക്ടറേറ്റ് കവാടത്തില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനംചെയ്തു. യുഡിഎഫ് അധികാരത്തില്‍ വരുമ്പോഴെല്ലാം പൊതുവിദ്യാഭ്യാസം തകര്‍ത്ത് കച്ചവടത്തിന് വഴിയൊരുക്കുകയാണെന്ന് സ്വരാജ് പറഞ്ഞു. അധ്യാപകര്‍ക്കൊപ്പം എല്ലാ വിഭാഗം ജനങ്ങളുടെയും യോജിച്ച പ്രക്ഷോഭത്തിലൂടെ സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ തിരുത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് പി എന്‍ സുരേഷ്ബാബു അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി ഡി ശ്രീദേവി, സംസ്ഥാന എക്സിക്യുട്ടിവ് അംഗം ബി സുരേഷ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി എം മോഹനന്‍, പ്രേമന്‍ പരുത്തിക്കാട്, കെ ദാസന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി കെ എ ഷാഫി സ്വാഗതവും ട്രഷറര്‍ ആര്‍ കെ ബിനു നന്ദിയും പറഞ്ഞു. പി വി സേതുമാധവന്‍, ബേബി മാത്യു, എം ഗോപിനാഥന്‍, എം ഫൗസിയ, പി എല്‍ ശോഭനകുമാരി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വംനല്‍കി.
[ read more .. ]

 

സായാഹ്ന ധര്‍ണ

06/12/13

മലപ്പുറം : കെ എസ് ടി എ യുടെ ആഭിമുഖ്യത്തില്‍ നടത്തിയ സയാഹ്ന ധര്‍ണ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

[ read more .. ]

 

 


Older updates here »